പരി.പാമ്പാടി തിരുമേനിയുടെ 52- ഓർമപ്പെരുന്നാള്‍ ഏപ്രില്‍ 7, 8 തീയതികളില്‍

Pampady

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52-ാം ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 7,8 തീയതികളില്‍ പാമ്പാടി ദയറായില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, അഭിവന്ദ്യ മെത്രാപ്പോലീത്താമാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

31 മുതല്‍ 6 വരെ നടക്കുന്ന ധ്യാനയോഗങ്ങളില്‍ പഴയ സെമിനാരി മാനേജര്‍ സഖറിയ റമ്പാന്‍, ബര്‍സ്ലീബി റമ്പാന്‍, ഫാ. എം. സി കുര്യാക്കോസ്, ഫാ. യാക്കുബ് തോമസ്, ഫാ. വിനോദ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. ഏപ്രില്‍ 1 ന് ഫാ. ഡോ വര്‍ഗീസ് വര്‍ഗീസ് സുറിയാനിയില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10 മണിക്ക് കോട്ടയം ഭദ്രാസന സണ്‍ഡേസ്ക്കൂള്‍ അധ്യാപക വാര്‍ഷിക ധ്യാനം, വേദപുസ്ത പാരായണയജ്ഞം ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. 2 ന് അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിക്കും. മൂന്ന് മണിക്ക് കൊടിയേറ്റ് അഭി. തിരുമേനി നിര്‍വ്വഹിക്കും.

7-ാം തീയതി വി. കുര്‍ബ്ബാനയ്ക്ക് ഫാ. എം.പി ജോര്‍ജ് നേതൃത്വം നല്‍കും. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് ദയറായില്‍ സ്വീകരണം. 5 മണിക്ക് പാമ്പാടി കത്തീഡ്രലില്‍ നിന്ന് ദയറായിലേക്ക് പ്രദക്ഷിണം. ദയറായില്‍ 7 മണിക്ക് ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് അനുസ്മരണ പ്രസംഗം നടക്കും. 7.30 മണിക്ക് പ്രദക്ഷിണം ദയറായില്‍ എത്തിച്ചേരും . തുടര്‍ന്ന് പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമകനകജൂബിലി ഡോക്യൂമെന്‍ററിയും പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസിന്‍റെ ജീവചരിത്ര കഥ പ്രകാശനം പരിശുദ്ധ ബാവാ നിര്‍വ്വഹിക്കും. തുടര്‍ന്ന് സഭാ സ്ഥാനികളെ ആദരിക്കല്‍. 9 മണിക്ക് കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന.

8-ാം തീയതി വെളുപ്പിന് 5 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാന. 8.30 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കോട്ടയം ഭദ്രാസനത്തില്‍ നിന്ന് വിരമിച്ച വൈദികരെ ആദരിക്കല്‍, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്.

News Courtesy: CatholicateNews

Share This Post