പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

dukron0_pampady-300x167

പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 – )o ഓര്‍മപ്പെരുന്നാളും ചരമ കനകജൂബിലി സമാപന സമ്മേളനവും ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ പാമ്പാടി ദയറയില്‍ ആചരിക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും. നാലിന് 6.45നു കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ. പി.ഐ. വര്‍ഗീസ് കുര്‍ബാന അര്‍പ്പിക്കും. ഒന്നിനു കുന്നംകുളം ഭദ്രാസന തീര്‍ഥാടകര്‍ക്കു ദയറയില്‍ സ്വീകരണം.

നാലിന് ഇടുക്കി, കാരാപ്പുഴ, കാസര്‍കോഡ് തീര്‍ഥാടകര്‍ക്കു പാമ്പാടി കത്തീഡ്രലില്‍ നിന്നു ദയറയിലേക്കു റാസ ആരംഭിക്കും. 5.30നു വിവിധ പള്ളികളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു ദയറയില്‍ സ്വീകരണം നല്കും.

ഏഴിന് അനുഗ്രഹപ്രഭാഷണം – ഫാ. എബ്രഹാം ഫിലിപ്പ്. 7.30നു പാമ്പാടി കത്തീഡ്രലില്‍ നിന്നുള്ള റാസ ദയറയില്‍ എത്തിച്ചേരും. 8.30നു കബറുങ്കല്‍ അഖണ്ഡ പ്രാര്‍ഥന, അനുസ്മരണ പ്രസംഗങ്ങള്‍. അഞ്ചിനു പുലര്‍ച്ചെ നാലിന് ആദ്യ കുര്‍ബാന- സഖറിയാസ് മാര്‍ അന്തോണിയോസ്. 8.30നു കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, അനുസ്മരണ പ്രസംഗവും അദ്ദേഹം നിര്‍വ്വഹിക്കും. തുടര്‍ന്നു റാസ, കൈമുത്ത്, നേര്‍ച്ച വിളമ്പ്. 11ന് ചരമകനകജൂബിലി സമ്മേളനം. കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ജീവകാരുണ്യ സഹായ വിതരണ ഉദ്ഘാടനം. ചരമ കനകജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ചരിത്ര സ്മരണികയുടെയും സന്യാസവും സമൂഹവും എന്ന ഗ്രന്ഥത്തിന്‍റെയും മുന്‍ ദയറ മാനേജരായിരുന്ന പി.സി. യോഹന്നാന്‍ റമ്പാന്‍റെ ജീവചരിത്ര പുസ്തകത്തിന്‍െറ ഇംഗ്ലീഷ് പതിപ്പിന്‍റെയും പ്രകാശനവും നടക്കും.

Pampady-Thirumeni-177x300

PampadyThirumeni-209x300

 

 

 

 

 

 

 

Share This Post