പാമ്പാടി പെരുന്നാള്‍ കൊടിയേറി

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 54-ാം ഓര്‍മപ്പെരുന്നാളിനു പാമ്പാടി ദയറയില്‍ കൊടിയേറി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മുഖ്യകാര്‍മികത്വം വഹിച്ചു.

ദയറ മാനേജര്‍ ഫാ.മാത്യു കെ. ജോണ്‍, അസി.മാനേജര്‍ ഫാ. സി.എ. വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ്, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. പി.എം. സഖറിയ, ജോയിന്‍റ് കണ്‍വീനര്‍ ജേക്കബ് കുര്യന്‍ കിളിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

5, 6 തീയതികളില്‍ നടക്കുന്ന പ്രധാന പെരുന്നാള്‍ ചടങ്ങുകള്‍ക്കു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുക്യകാര്‍മികത്വം വഹിക്കും.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു പെരുന്നാളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ദയറയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പാര്‍ക്കിങ്ങ്, താമസസൗകര്യം എന്നിവയ്ക്കു പ്രത്യേക സൗകര്യമുണ്ട്.

പെരുന്നാള്‍ ദിനങ്ങളില്‍ ദയറയിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തും.

നേര്‍ച്ചവിളമ്പിനു പള്ളിയില്‍ നിന്നുള്ള വാഴക്കുലകള്‍ മറ്റന്നാള്‍ക്കകം ഏല്‍പിക്കണം. കത്തീഡ്രലില്‍ നിന്നുള്ള പ്രദക്ഷിണത്തില്‍ തടിക്കുരിശ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 4ന് 5നകം ദയറ ഓഫീസില്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

Share This Post