Articles Of Pampady Thirumeni from Malayala Manorama in relation to the Thirumeni’s Orma Perunnal

പാമ്പാടി തിരുമേനിയുടെ ജീവിതചരിത്ര ഫലകങ്ങള്‍

കെ.കെ. വര്‍ഗീസ്, ഇലഞ്ഞിമറ്റം

1885 ഏപ്രില്‍ 4 : പാമ്പാടി കരിങ്ങണാമറ്റം കുടുംബത്തില്‍ പേഴമറ്റം ശാഖയില്‍ മൂലക്കര വീട്ടില്‍ ചാക്കോച്ചന്‍റെയും ഇളച്ചിയുടെയും പുത്രനായി ജനിച്ചു. ബാല്യകാലനാമം – കറിയാച്ചന്‍.

1899 ഫെബ്രുവരി 5 : പാമ്പാടി വലിയ പള്ളിയില്‍ വച്ച് കടവില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായില്‍ നിന്ന് ശെമ്മാശുപട്ടം സ്വീകരിച്ചു. (14-ാം വയസ്സില്‍)

1906 ജൂലൈ 28 : പാമ്പാടി വലിയ പള്ളിയില്‍ വച്ചു മുറിമറ്റത്തില്‍ പൗലൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നു കശ്ശീശ്ശാ പട്ടം സ്വീകരിച്ചു, (21-ാം വയസ്സില്‍)

1906 ജൂലൈ 29 : പാമ്പാടി വലിയ പള്ളിയില്‍ വച്ചു മുറിമറ്റത്തില്‍ പൗലൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായില്‍ നിന്നു റമ്പാന്‍സ്ഥാനം സ്വീകരിച്ചു. (21-ാം വയസ്സില്‍)

1911 സെപ്തംബര്‍ : മെത്രാന്‍സ്ഥാന തെരഞ്ഞെടുപ്പ്. മലങ്കര സഭാ അസോസിയേഷന്‍ – കോട്ടയം എം.ഡി. സെമിനാരി – അധ്യക്ഷന്‍ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ്, ഗീവര്‍ഗീസ് റമ്പാന്‍, പുന്നൂസ് റമ്പാന്‍ ഇവരോടൊപ്പം പൊത്തന്‍പുറത്ത് കുറിയാക്കോസ് റമ്പാനെയും തെരഞ്ഞെടുത്തു.

1913 ഓഗസ്റ്റ് 30 : പൊത്തന്‍പുറം കാട്ടിലേക്ക്. ഗുരു മഠത്തിലാശാന്‍ പൊത്തന്‍പുറം കുന്നില്‍ തന്‍റെ വകയായിരുന്ന 12 ഏക്കര്‍ വനപ്രദേശം നാമമാത്രവിലയ്ക്ക് ശിഷ്യന് എഴുതി കൊടുത്തു.

1914 മേയ് 25 : പൊത്തന്‍പുറം കാട്ടില്‍ റമ്പാച്ചനു വേണ്ടി സ്നേഹിതന്മാര്‍ ഒരു പര്‍ണശാല സ്ഥാപിച്ചു.

1914 ജൂണ്‍ 15: കുറിയാക്കോസ് റമ്പാച്ചന്‍ പൊത്തന്‍പുറം കുന്നില്‍ രാപാര്‍ത്തു.

1914 ജൂലൈ 30 :  മാര്‍ കുറിയാക്കോസ് സഹദായുടെ പെരുനാള്‍ ദിവസം ദയറാക്കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടത്തി.

1090 മകരം 15 : താല്‍ക്കാലിക ദേവാലയത്തില്‍ റമ്പാച്ചന്‍ പ്രഥമ ബലി അര്‍പ്പിച്ചു.

1920 മെയ് 28 : യുയാക്കിം മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ രണ്ടാം ദയറാപ്പള്ളിയുടെ ശിലാസ്ഥാപനം നടത്തി.

1923 ജനുവരി 23 : ദയറാ പള്ളി കൂദാശ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ്, വാകത്താനത്ത് മാര്‍ പീലക്സിനോസ്.

1929 ഫെബ്രുവരി 16 : മെത്രാന്‍ സ്ഥാനം സ്വീകരിച്ചു. കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ വച്ച് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് ബഥനിയുടെ മാര്‍ ഈവാനിയോസ് എന്നിവരുടെ സഹകരണത്തില്‍ കോട്ടയം ഭദ്രാസനത്തിനു വേണ്ടി മെത്രാന്‍ സ്ഥാനം നല്കി.

1110 മകരം 30 : കുന്നംകുളത്തെ പ്ലേഗ് രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും രോഗശാന്തിക്കുള്ള ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.

പാമ്പാടി തിരുമേനി ആത്മീയതയുടെ നിറകുടം

ഡോ. പി.സി. അലക്സാണ്ടര്‍

മലങ്കര സഭയിലെ അപ്രഖ്യാപിത പരിശുദ്ധനാണ് പാമ്പാടി തിരുമേനി എന്ന് എല്ലാവരും ഭക്ത്യാദരപൂര്‍വ്വം വിളിക്കുന്ന കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ. അദ്ദേഹത്തിന്‍റെ അപദാനങ്ങള്‍ കേള്‍ക്കാത്തവര്‍ കുറവാണെങ്കിലും മദ്ധ്യവയസ്സിനു താഴെയുള്ള ഇന്നു ജീവിച്ചിരിക്കുന്ന ആളുകള്‍ അദ്ദേഹത്തെ നേരിട്ടു കാണുകയോ പരിചയപ്പെടുകയോ ഉണ്ടായിട്ടില്ലായിരിക്കാം. കേട്ടറിവും വായിച്ചറിവും മാത്രം സിദ്ധിച്ചിട്ടുള്ള സമകാലീന സമൂഹത്തിന് ഈ പുണ്യവാന്‍റെ ജീവിതവും ദര്‍ശനവും പരിചയപ്പെടുത്തി കൊടുക്കാന്‍ എനിക്ക് ദൈവം അവസരം തന്നത് ഒരു ഭാഗ്യമായും അനുഗ്രഹമായും ഞാന്‍ കരുതുന്നു.

എന്‍റെ ജന്മനാടായ മാവേലിക്കരയിലും എന്‍റെ മാതൃ ഇടവകയായ പുതിയകാവ് സെന്‍റ് മേരീസ് കത്തീഡ്രലിലും പരിശുദ്ധ പാമ്പാടി തിരുമേനി എത്തിച്ചേര്‍ന്നിട്ടുള്ളത് എന്‍റെ ഓര്‍മ്മയിലുണ്ട്. ജീവിച്ചിരിക്കുന്ന ഒരു സിദ്ധന്‍ എന്ന നിലയിലാണ് ഞങ്ങള്‍ അന്ന് അദ്ദേഹത്തെ കണ്ടിരുന്നത്. 1935-ല്‍ കുന്നംകുളം പ്രദേശത്ത് പ്ലേഗ്ബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസംഖ്യം ആളുകളാണ് ദിനംപ്രതി മരിച്ചു കൊണ്ടിരുന്നത്. സധൈര്യം അവിടേയ്ക്കു കടന്നു ചെന്ന് ഒന്നര മാസക്കാലം അവിടെ താമസിച്ചു പ്രാര്‍ത്ഥനയാല്‍ രോഗത്തെ അമര്‍ച്ച ചെയ്ത പുണ്യവാനെ ഒരു നോക്കു കാണാന്‍ ഞങ്ങള്‍ ചെറുപ്പക്കാര്‍ അന്ന് സവിശേഷ താല്‍പര്യമെടുത്തിരുന്നത് ഓര്‍ക്കുന്നു.

അപ്രതീക്ഷിത പല സംഭവങ്ങളുടെയും ആകത്തുകയായിരുന്നു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ജീവിതം. വിദ്യാഭ്യാസത്തിനു വലിയ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ഒരു ഗ്രാമപ്രദേശത്തു ജനിച്ച അദ്ദേഹത്തിന് കേവലം പ്രാഥമിക വിദ്യാഭ്യാസവും വൈദിക പരിശീലനവും മാത്രമാണ് കൈമുതലായിരുന്നത്. അങ്ങനെയൊരാള്‍ മേല്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതു തന്നെ ശ്രദ്ധേയമാണ്. ഉന്നത ബിരുദങ്ങളെക്കാള്‍ ജീവിതത്തിലെ നൈര്‍മ്മല്യം, വിശ്വാസത്തോടുള്ള പ്രതിബദ്ധത, ആത്മീയത തുടങ്ങിയവയായിരുന്നു അന്ന് തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍. ഇക്കാര്യങ്ങളിലൊക്കെ സ്മര്യപുരുഷന്‍ മുന്‍നിരയിലായിരുന്നുവല്ലോ. പാമ്പാടി തിരുമേനിയുടെ ആത്മീയത അഗാധമായിരുന്നു. നിര്‍വചിക്കാന്‍ വിഷമമുള്ള ഒരു സങ്കല്‍പമാണ് ആത്മീയത. ആത്മീയത എന്നത് ഒരു അനുഭവമാണെന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞതു സ്മരണീയമാണ്. ദൈവത്തെക്കുറിച്ച് അറിയുന്നതല്ല, ദൈവത്തെ നേരിട്ട് അനുഭവിക്കുന്നതാണ് ആത്മീയതയുടെ സത്ത. വലിയ ഔപചാരിക വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്ന ആളായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസര്‍. നരേന്ദ്രദത്ത് എന്ന ചെറുപ്പക്കാരന്‍ (ഇദ്ദേഹമാണ് പിന്നീട് സ്വാമി വിവേകാനന്ദനായിത്തീര്‍ന്നത്) അദ്ദേഹത്തോടു ചേദിച്ചു. ഗുരോ! അവിടുന്ന് ഈശ്വരനെ കണ്ടിട്ടുണ്ടോ? ഉണ്ട് എന്നായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസരുടെ ഉത്തരം – ഇപ്പോള്‍ നിങ്ങളെ കാണുന്നതിലധികം വ്യക്തതയോടെ ഞാന്‍ ഈശ്വരനെ കണ്ടിട്ടുണ്ട്. ഇതേപോലെ അനുഭവതലത്തില്‍ ഈശ്വരനെ പ്രാപിച്ചിട്ടുള്ള ആളായിരുന്നു പരിശുദ്ധ പരുമല തിരുമേനിയും. ഈ ദൈവമനുഷ്യന്‍ രാത്രിയാമങ്ങളില്‍ ക്രമമായി പ്രാര്‍ത്ഥനയ്ക്കായി

image

image
image
image
image
image
image

image

image

image

images

images

image
image
image

image
image
image
image

image
image

image
image
image
image

image
image
image

image
image

Share This Post