പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 ഓര്‍മ്മപ്പെരുന്നള്‍ ചരമകനക ജൂബിലി സമാപന സമ്മേളനം 2016 ഏപ്രില്‍ 3,4,5 തീയതികളില്‍

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 ഓര്‍മ്മപ്പെരുന്നള്‍ ചരമകനക ജൂബിലി സമാപന സമ്മേളനം 2016 ഏപ്രില്‍ 3,4,5 തീയതികളില്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ നടത്തപ്പെടുന്നു. പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി, ബഹു.കേരളാ ഗവര്‍ണ്ണര്‍, വിശിഷ്ടാഥിതികള്‍ അഭിവന്ദ്യ മെത്രാപ്പോലീത്താമാര്‍ നേതൃത്വം നല്‍കുന്നു.

പാമ്പാടി പെരുന്നാളിന് വിപുല ക്രമീകരണങ്ങള്‍

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 – )o ഓര്‍മപ്പെരുന്നാള്‍ ആചരണങ്ങള്‍ക്കു പാമ്പാടി ദയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സമൂഹം പെരുന്നാള്‍ ആചരണങ്ങളില്‍ പങ്കെടുക്കാന്‍ പാമ്പാടി ദയറയിലേക്ക് ഒഴുകിയെത്തുന്ന പുണ്യദിനങ്ങളാണ് ഇനി. തീര്‍ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ദയറയില്‍ ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ ദിനങ്ങളും ഒരു വര്‍ഷം നീണ്ടു നിന്ന ചരമ കനക ജൂബിലി പരിപാടികളുടെ സമാപനവും നാല്, അഞ്ച് തീയതികളിലാണ്. പ്രധാന നേര്‍ച്ചയായ നെയ്യപ്പം ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പവിത്ര ദര്‍ശന സംഗമവും ഇന്നു നടത്തും.…

പാമ്പാടി തിരുമേനിയുടെ ഓർമപ്പെരുന്നാളിന് കൊടിയേറി

പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 – )o ഓര്‍മപ്പെരുന്നാളും ചരമ കനകജൂബിലി സമാപന സമ്മേളനവും ഏപ്രില്‍ നാല്, അഞ്ച് തീയതികളില്‍ പാമ്പാടി ദയറയില്‍ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും. നാലിന് 6.45നു കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ. പി.ഐ. വര്‍ഗീസ് കുര്‍ബാന അര്‍പ്പിക്കും. ഒന്നിനു കുന്നംകുളം ഭദ്രാസന തീര്‍ഥാടകര്‍ക്കു ദയറയില്‍ സ്വീകരണം. നാലിന് ഇടുക്കി, കാരാപ്പുഴ, കാസര്‍കോഡ് തീര്‍ഥാടകര്‍ക്കു പാമ്പാടി കത്തീഡ്രലില്‍ നിന്നു ദയറയിലേക്കു…

‘കുന്നംകുളം പവിത്ര സ്മൃതിയാത്ര’

പ. പാമ്പാടി തിരുമേനിയുടെ ചരമകനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, 80 വര്‍ഷങ്ങള്‍ക്കുമുമ്പ് പ. പാമ്പാടി തിരുമേനി കുന്നംകുളംദേശത്തെ നാനാജാതിമതസ്ഥര്‍ക്ക് സൗഖ്യംനല്‍കിയ  മഹാസംഭവത്തെ, അനുസ്മരിചുകൊണ്ട്, ‘കുന്നംകുളം പവിത്ര സ്മൃതിയാത്ര’ ഫെബ്രുവരി 14 ഞായറാഴ്ച നടന്നു. കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളി ല്‍ നിന്നും വികാരിമാരുടെ നേത്രുത്വത്തി ല്‍ വാഹനങ്ങളിലായി മൂവായിരത്തി ല്‍പരം തീര്‍ത്ഥാടക ര്‍  സ്മൃതിയാത്രയി ല്‍  പങ്കെടുത്തു.  കുന്നംകുളത്ത് പ. പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള അടുപ്പൂട്ടിപള്ളിയി ല്‍ അനുസ്മരണ മഹാസമ്മേളനം നടന്നു. വൈദിക ട്രസ്റ്റി ഫാ. ഡോ.…

വിദ്യാനിധി പദ്ധതിക്ക് തുടക്കം

കോട്ടയം: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയുടെ ഭാഗമായി 50 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന ‘വിദ്യാനിധി’ പദ്ധതി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പരാധീനതമൂലം പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവരെയും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നവരെയും കണ്ടെത്തി സഹായം നല്‍കുന്നതാണ് പദ്ധതി. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിലെ അംഗങ്ങള്‍ ദശാംശം നീക്കിവച്ചും സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാര്‍ഡ് കളക്ഷനിലൂടെയും സംഭരിക്കുന്ന തുക വിദ്യാനിധി പദ്ധതിക്ക് വിനിയോഗിക്കും.…