Category: Fr. K. V. Alias

Fr. K. V. Alias Class Notes – Genesis

അദ്ധ്യായം 26 മുതല്‍ യിസ്ഹാക്ക് ചരിതം തുടങ്ങുന്നു. 27-ാം അദ്ധ്യായത്തില്‍ മക്കളെ അനുഗ്രഹിക്കുന്ന കഥപറഞ്ഞ് യിസ്ഹാക്ക് ചരിതം തീരുന്നു. 35:27-29 ല്‍ മരണവും കൂടി പ്രസ്താവിക്കുന്നു. തുടര്‍ന്ന് യാക്കോബിന്റെ ചരിത്രത്തിനാണ് എഴുത്തുകാരന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. യാക്കോബിന്‍റെ വളര്‍ച്ച, സന്താനഭാഗ്യം, ദൈവാനുഗ്രഹം, മിസ്രയീമിലേക്കുള്ള കുടിയേറേറം എന്നിവ പ്രധാന സംഭവങ്ങളാണ്. ഈ യാത്രയുടെ പശ്ചാത്തലമൊരുക്കുവാനെന്ന വിധമാണ് യൌസേഫിന്‍റെ ചരിത്രം രചിക്കപ്പെട്ടിരിക്കുന്നത്. 26-27 അദ്ധ്യായങ്ങളില്‍ മാത്രം ചുരുക്കി പ്രതിപാദിക്കപ്പെടുന്ന യിസ്ഹാക്ക് വിശ്വാസികളുടെ പിതാവായ/ബഹുജാതികളുടെ പിതാവായ അബ്രഹാമിനേയും ” എന്‍റെ പിതാവ് ദേശാന്തരിയായ ഒരു…