Fr. K. V. Alias Class Notes – Genesis

അദ്ധ്യായം 26 മുതല്‍ യിസ്ഹാക്ക് ചരിതം തുടങ്ങുന്നു. 27-ാം അദ്ധ്യായത്തില്‍ മക്കളെ അനുഗ്രഹിക്കുന്ന കഥപറഞ്ഞ് യിസ്ഹാക്ക് ചരിതം തീരുന്നു. 35:27-29 ല്‍ മരണവും കൂടി പ്രസ്താവിക്കുന്നു.

തുടര്‍ന്ന് യാക്കോബിന്റെ ചരിത്രത്തിനാണ് എഴുത്തുകാരന്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. യാക്കോബിന്‍റെ വളര്‍ച്ച, സന്താനഭാഗ്യം, ദൈവാനുഗ്രഹം, മിസ്രയീമിലേക്കുള്ള കുടിയേറേറം എന്നിവ പ്രധാന സംഭവങ്ങളാണ്. ഈ യാത്രയുടെ പശ്ചാത്തലമൊരുക്കുവാനെന്ന വിധമാണ് യൌസേഫിന്‍റെ ചരിത്രം രചിക്കപ്പെട്ടിരിക്കുന്നത്.

26-27 അദ്ധ്യായങ്ങളില്‍ മാത്രം ചുരുക്കി പ്രതിപാദിക്കപ്പെടുന്ന യിസ്ഹാക്ക് വിശ്വാസികളുടെ പിതാവായ/ബഹുജാതികളുടെ പിതാവായ അബ്രഹാമിനേയും ” എന്‍റെ പിതാവ് ദേശാന്തരിയായ ഒരു അരാമ്യനായിരുന്നു…. (ആവ. 26:5) എന്നുതുടങ്ങുന്ന വിശ്വാസ പ്രമാണത്തില്‍ പറയപ്പെടുന്ന പിതാവായ യാക്കോബിയുേം തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി മാത്രമാണ്. ദൈവജനമായ യിസ്രായേലിന്‍റെ പില്‍ക്കാല ചരിത്രത്തില്‍ അത്രയധികം പരാമര്‍ശമില്ലാതെ പോകുന്ന ഒരു കണ്ണിമാത്രമാണ് യിസ്ഹാക്ക് ചരിത്രം. അബ്രഹാമിന്‍റെ ‘പരിച’യായ ദൈവം യിസ്ഹാക്കിന്‍റെ ‘ഭയ’മാണ്.

26:1-33 യിസ്ഹാക്കും അബീമേലെക്കും (My Father is King)

ഏശെക് –  Injustice, Contend (V. 20)

സിത്നാ – Enmity,  accusation (V. 21)

രെഹോബോത്ത് – Room (V. 22)

ശിബാ – Oath,  seven (V. 33 cf 21:22-34)

ബേര്‍ – ശെബാ – Well of Oath, well of seven  (V. 33)

26:34-35 – ഏശാവിന്റെ ഭാര്യമാര്‍
27:1-29 – യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിക്കുന്നു
27:30-40 ഏശാവിന് അനുഗ്രഹം നഷ്ടപ്പെടുന്നു
27:41-46 – യാക്കോബിനെ ഹാരാനിലേയ്ക്ക് അയയ്ക്കുന്നു
28:1-5 – യാക്കോബിനെ യിസ്ഹാക്ക് പറഞ്ഞയയ്ക്കുന്നു
28:6-9 – ഏശാവ് യിസ്ഹായേലിന്റെ മകളെ വിവാഹം ചെയ്യുന്നു.
28:10-22 – യാക്കോബിന്റെ സ്വപ്നം (യാക്കോബ് ബേഥേലില്‍)
29:1-14 – യാക്കോബും റാഹേലും കണ്ടുമുട്ടുന്നു
29:15-30 – യാക്കോബ് ലാബാന്റെ മക്കളെ വിവാഹം ചെയ്യുന്നു
29:31-30:21 – യാക്കോബിന്റെ മക്കള്‍
30:22-43 – യാക്കോബും ലാബാനു തമ്മിലുള്ള ഉടമ്പടി
31:1-21 – യാക്കോബ് ഹാരാനില്‍ നിന്ന് ഓടിപ്പോകുന്നു
31:22-42 – ലാബാന്‍ യാക്കോബിനെ പിന്തുടരുന്നു
31:43-54 – യാക്കോബും ലാബാനും വേര്‍പിരിയുന്നു
32:1-22 – യാക്കോബ് ഏശാവിനെ കാണുവാന്‍ ഒരുങ്ങുന്നു
32:23-33 – യാക്കോബ് ദൈവ ദൂതനുമായി മല്‍പിടുത്തം നടത്തുന്നു
33:1-17 – യാക്കോബ് ഏശാവിനെ കാണുന്നു
33:18-20 – യാക്കോബ് ശെഖേരില്‍
34:1-24 – ദീന അപമാനിക്കപ്പെടുന്നു
34:25-31 – ദീനയുടെ സഹോദരന്മാര്‍ പകരം വീട്ടുന്നു
35:1-15 – യാക്കോബ് ബേഥേലില്‍ തിരികെ എത്തുന്നു
35:16-26 – ബന്യാമിന്റെ ജനനം, റാഹേല്‍ മരിക്കുന്നു
35:27-29 – യിസ്ഹാക്കിന്റെ മരണം
36:1-43 – ഏശാവിന്റെ വംശാവലി

26-27 അദ്ധ്യായങ്ങളിലെ യിസ്ഹാക്ക് സാഗ കഴിഞ്ഞ് 29-ാം അദ്ധ്യായം മുതല്‍ യാക്കോബിന്റെ ചരിത്രം തുടങ്ങുകയാണ്. ഏശാവ് ഇടയ്ക്കിടെ യാക്കോബ് ചരിതത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘എദോം’ എന്ന ഒരുവംശത്തിന്റെ കുലപതിയായി ഏശാവ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് വംശാവലിയിലൂടെ മനസ്സിലാക്കാം. ഈ ചരിത്രം 28-36 അദ്ധ്യായങ്ങളിലായി നാം വായിക്കുന്നു. ഇതോടെ ഉല്പത്തി പുസ്തകത്തിന്റെ രണ്ടാം ഭാഗം – അബ്രഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരെ പരാമര്‍ശിക്കുന്ന ഭാഗം (12-36) അവസാനിക്കുന്നു. മൂന്നാം ഭാഗം യൌസേഫ് ചരിതമാണ് (37-50 അദ്ധ്യായങ്ങള്‍).

 

Share This Post