‘കുന്നംകുളം പവിത്ര സ്മൃതിയാത്ര’

12729009_10207208871691386_8289451066831024372_n

പ. പാമ്പാടി തിരുമേനിയുടെ ചരമകനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, 80 വര്‍ഷങ്ങള്‍ക്കുമുമ്പ് പ. പാമ്പാടി തിരുമേനി കുന്നംകുളംദേശത്തെ നാനാജാതിമതസ്ഥര്‍ക്ക് സൗഖ്യംനല്‍കിയ  മഹാസംഭവത്തെ, അനുസ്മരിചുകൊണ്ട്, ‘കുന്നംകുളം പവിത്ര സ്മൃതിയാത്ര’ ഫെബ്രുവരി 14 ഞായറാഴ്ച നടന്നു.

കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളി ല്‍ നിന്നും വികാരിമാരുടെ നേത്രുത്വത്തി ല്‍ വാഹനങ്ങളിലായി മൂവായിരത്തി ല്‍പരം തീര്‍ത്ഥാടക ര്‍  സ്മൃതിയാത്രയി ല്‍  പങ്കെടുത്തു.  കുന്നംകുളത്ത് പ. പാമ്പാടി തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള അടുപ്പൂട്ടിപള്ളിയി ല്‍ അനുസ്മരണ മഹാസമ്മേളനം നടന്നു. വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അധ്യക്ഷതവഹിച്ച യോഗം , പ. മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയ ന്‍ കാതോലിക്കാബാവാ തിരുമേനി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത സാഹിത്യകാരനും നടനുമായ ശ്രീ. വി. കെ. ശ്രീരാമന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ വര്‍ഗീസ്‌ കാവുങ്ക ല്‍,  ദയറ മാനേജര്‍  ഫാ മാത്യു കെ. ജോണ്‍,  ജോ കണ്‍വീന ര്‍ പ്രൊഫ. സാജു ഏലിയാസ്, ഫാ. ജോസഫ്‌ ചെറുവത്തൂര്‍, ഫാ. ഗീവര്‍ഗീസ്‌ തോലോത്ത് എന്നിവ ര്‍ ആശംസകള്‍ അറിയിച്ചു. പ. പാമ്പാടി തിരുമേനി പട്ടംകൊടുത്ത സീനിയര്‍ വൈദികനായ കാട്ടകാമ്പാല്‍ അച്ചനെ പൊന്നാടയണിയിച്ച് ആദരിച്ചു.

പ. പാമ്പാടി തിരുമേനി 1935ല്‍ കുന്നംകുളത്ത് അങ്ങാടിയി ല്‍ നടത്തിയ പ്രദക്ഷിണത്തെ അനുസ്മരിച്ചുകൊണ്ട്  അടപ്പൂട്ടി സെന്റ് ജോര്‍ജ് പള്ളിയി ല്‍ നിന്നും, തിരുമേനി ഉപവാസപ്രാര്‍ത്ഥന നടത്തിയ സെന്റ് ലാസറസ്‌ പഴയപള്ളിയിലേക്ക് നടക്കുന്ന റാസയിലും എഴായിരത്തില്‍ പരം വിശ്വാസികള്‍ ചരിത്രസ്മരണകള്‍ പുതുക്കികൊണ്ട് പ്രാര്‍ത്ഥനാപൂര്‍വം പങ്കെടുത്തു.

കണ്‍വീന ര്‍ ഫാ. സി.സി. ചെറിയാന്‍, ജോ കണ്‍വീന ര്‍ പ്രൊഫ. സാജു ഏലിയാസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകൃതമായരീതിയില്‍ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്‍കി.

12687836_10207208853290926_2513782616504743025_n

Share This Post