Pravassi Sangamam Inauguration by Jiji Thomson IAS

11753768_862951610455061_1893594245_n

11748770_862951567121732_754465189_n

11733279_862951530455069_1110852016_n
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനകജൂബിലി: പ്രവാസി സംഗമം നടത്തി
പാമ്പാടി: യേശുക്രിസ്തുവിനെ നെഞ്ചിലേറ്റി യഥാര്‍ഥ സുവിശേഷത്തിന്‍റെ പരസ്യപലകകള്‍ ആകാന്‍ സാധിക്കണമെന്നു സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനകജൂബിലിയോടനുബന്ധിച്ചു നടന്ന പ്രവാസി സംഗമം പാമ്പാടി ദയറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിനെ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നവരാണ് യഥാര്‍ഥ ക്രിസ്ത്യാനികളെന്നും അദ്ദേഹം പറഞ്ഞു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. വ്യവസായ ഐടി വകുപ്പ് സെക്രട്ടറി പി.എച്ച്. കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. തോമസ് വര്‍ഗീസ് കാവുങ്കല്‍, ദയറ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍, അസി. മാനേജര്‍ ഫാ. സി.എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 200 പ്രവാസികള്‍ പങ്കെടുത്തു. പരിശുദ്ധ പാമ്പാടി തിരുമേനിയില്‍ നിന്നുണ്ടായ അനുഭവസാക്ഷ്യം പങ്കു വെച്ചു. എല്ലാ വര്‍ഷവും പ്രവാസി സംഗമം നടത്താന്‍ തീരുമാനിച്ചു. പാമ്പാടി ദയറ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

Share This Post